Connect with us

Kuwait

നിക്കർ ധരിച്ചു ബാങ്ക് വിളിച്ച സംഭവത്തിൽ വിശദീകരണവുമായി മതകാര്യ മന്ത്രാലയം

പള്ളിയിൽ എത്തിയ ഒരാൾ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | നിക്കർ ധരിച്ചു കുവൈത്തിലെ പള്ളിയിൽ ബാങ്ക് വിളിച്ച സംഭവത്തിൽ മതകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. കഴിഞ്ഞ 30 വർഷമായി ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ മികച്ച നിലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ആരോപണ വിധേയനായതെന്നും പള്ളി വൃത്തിയാക്കുന്ന വേളയിൽ മഗ്‌രിബിന് സമയമായപ്പോഴാണ് ഇയാൾ ബാങ്ക് വിളി നടത്തിയതെന്നും മന്ത്രാലയം വിശദീകരിച്ചു.

മാസങ്ങളായി പള്ളിയുടെ ലൈബ്രറി അടച്ചിട്ടിരുന്നു. ഇവ വൃത്തിയാകുമ്പോൾ സൗകര്യപ്രദമായ വസ്ത്രം എന്ന നിലയിലാണ്നിക്കർ ധരിച്ചത്. റിഹാബു പ്രദേശത്തെ ബ്ലോക്ക് ഒന്നിൽ സ്ഥിതി ചെയ്യുന്ന അബ്ദുല്ല ബിൻ ജഅഫർ പള്ളിയിലായിരുന്നു സംഭവം.

നിക്കർ ധരിച്ചു ബാങ്ക് വിളിക്കുന്ന ദൃശ്യം പള്ളിയിൽ എത്തിയ ഒരാൾ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വാവാദമായതിനെ തുടർന്ന് ഇയാളെ സുരക്ഷാ ഉദ്ദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന വ്യവസ്ഥയിൽ വിട്ടയക്കുകയും ചെയ്തു.

റിപ്പോർട്ട് :  വെണ്ണിയോട്

Latest