Connect with us

animal fossils and human skull

സഊദി അറേബ്യ 'ഉം ജിര്‍സാന്‍' ഗുഹയില്‍ ലക്ഷക്കണക്കിന് അസ്ഥികളുടെ ശേഖരം; പഴക്കം 6,839 വര്‍ഷം

അസ്ഥികളുടെ ശേഖരത്തില്‍ മൃഗങ്ങളുടെ അസ്ഥികളും മനുഷ്യന്റെ തലയോട്ടികളുടെ അവശിഷ്ടങ്ങളും ഉള്‍പ്പെടുന്നു.

Published

|

Last Updated

റിയാദ്| സൗദി അറേബ്യയിലെ ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്ന് ലക്ഷകണക്കിന് അസ്ഥികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇക്കൂട്ടത്തില്‍ മനുഷ്യരുടെ അസ്ഥികളും ഉണ്ടെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ ലാവയുടെ ഒഴുക്കില്‍ രൂപപ്പെട്ട ‘ഉം ജിര്‍സാന്‍’ എന്ന വലിയ ഗുഹയാണിത്. ഈ അസ്ഥികള്‍ 7,000 വര്‍ഷത്തിനിടയില്‍ ശേഖരിക്കപ്പെട്ടതാണെന്നും കഴുതപ്പുലികളാകാം ഇത് ശേഖരിച്ചതെന്നുമാണ് ഗവേഷകരുടെ അഭിപ്രായം. ഈ ശേഖരത്തില്‍ കന്നുകാലികള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, എലികള്‍, കാപ്രിഡുകള്‍ തുടങ്ങീ നിരവധി മൃഗങ്ങളുടെ അസ്ഥികളും മനുഷ്യന്റെ തലയോട്ടികളുടെ അവശിഷ്ടങ്ങളും അസ്ഥികളും ഉള്‍പ്പെടുന്നുണ്ട്.

 

പുരാവസ്തു ഗവേഷകര്‍ ഗുഹയില്‍ നിന്ന് 1,917 അസ്ഥികളും പല്ലുകളും കണ്ടെത്തി വിശകലനം ചെയ്തിട്ടുണ്ട്. ഈ സാമ്പിളുകളില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. ഇപ്രകാരം ചെയ്ത അസ്ഥികള്‍ക്കും പല്ലുകള്‍ക്കും 439 മുതല്‍ 6,839 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയ അസ്ഥി ശേഖരണം പുരാതന അറേബ്യയുടെ ചരിത്രം മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സഹായകമാകുമെന്നാണ് പുരാവ്‌സതു വിദഗ്ദ്ധര്‍ പറയുന്നത്.