Connect with us

Kerala

സംസ്ഥാനത്ത് പാല്‍ വില കൂട്ടും; ലിറ്ററിന് ആറു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനം

തമിഴ്‌നാട്ടില്‍ പാലിന് മൂന്നു രൂപ കുറച്ചിരിക്കുമ്പോഴാണ് കേരളത്തില്‍ ആറു രൂപ വര്‍ധിപ്പിക്കുന്നത്.

Published

|

Last Updated

ചെന്നൈ | സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ലിറ്ററിന് ആറു രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. മില്‍മയും കര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ വില വര്‍ധിപ്പിച്ചല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. തമിഴ്‌നാട്ടില്‍ പാലിന് മൂന്നു രൂപ കുറച്ചിരിക്കുമ്പോഴാണ് കേരളത്തില്‍ ആറു രൂപ വര്‍ധിപ്പിക്കുന്നത്. 2019 സെപ്തംബര്‍ 19 നാണ് മില്‍മ പാലിന്റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വര്‍ധന.

പാല്‍ വില ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന് ഡി എം കെ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു. നവംബര്‍ നാലുമുതല്‍ ഇത് പ്രാവര്‍ത്തികമാക്കി. ടോണ്‍ഡ് മില്‍ക്ക് (നീല)ക്ക് വില 43 രൂപയില്‍ നിന്ന് 40 രൂപയായി കുറച്ചു. കാര്‍ഡ് ഉടമകള്‍ക്ക് 37 രൂപക്ക് ലഭിക്കും. സ്റ്റാന്‍ഡേഡ് പാല്‍ (പച്ച)ക്ക് 44 രൂപയാണ് പുതിയ നിരക്ക്. 47 രൂപയായിരുന്നു പഴയ വില. അതേസമയം, കര്‍ണാടകയില്‍ സെപ്തംബര്‍ 11 മുതല്‍ പാല്‍ വില മൂന്നു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ പാല്‍ വില കൂടുന്നത്.

---- facebook comment plugin here -----

Latest