Connect with us

Ongoing News

മിലിറ്ററി ഗ്രേഡ് ബില്‍ഡ് സവിശേഷത; നോക്കിയ എക്‌സ്ആര്‍20 അവതരിപ്പിച്ചു

ഒക്ടോബര്‍ 20 മുതല്‍ ഗ്രാനൈറ്റ്, അള്‍ട്രാ ബ്ലൂ നിറങ്ങളില്‍ ഫോണ്‍ പ്രീ-ബുക്കിംഗിന് ലഭ്യമാകും.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായിരുന്ന നോക്കിയ, ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. നോക്കിയ എക്‌സ്ആര്‍20 ഫോണാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മിലിറ്ററി ഗ്രേഡ് ബില്‍ഡാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. 55 ഡിഗ്രി മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപത്തെ പ്രതിരോധിക്കാനുള്ള കഴിവും ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്.

നോക്കിയ എക്‌സ്ആര്‍20 സ്മാര്‍ട്ട്‌ഫോണില്‍ വാട്ടര്‍ റസിസ്റ്റന്‍സ് കപ്പാസിറ്റിയുണ്ട്. ഫോണിന് നാല് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും മൂന്ന് വര്‍ഷം വരെ പ്രധാന ഒഎസ് നവീകരണങ്ങളും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സ്മാര്‍ട്ട്‌ഫോണിന് 20: 9 ഡിസ്‌പ്ലേയും ഡ്യുവല്‍ റിയര്‍ കാമറകളുമുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 എസ്ഒസിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസിലെ കാമറകള്‍ സെസ്സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

നോക്കിയ എക്‌സ്ആര്‍20 ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 46,999 രൂപയാണ് വില. ഒക്ടോബര്‍ 20 മുതല്‍ ഗ്രാനൈറ്റ്, അള്‍ട്രാ ബ്ലൂ നിറങ്ങളില്‍ ഫോണ്‍ പ്രീ-ബുക്കിംഗിന് ലഭ്യമാകും. ഒക്ടോബര്‍ 30 മുതല്‍ ഫോണിന്റെ വില്‍പ്പനയും ആരംഭിക്കും. പ്രമുഖ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, നോക്കിയ.കോം എന്നിവ വഴിയാണ് ഫോണിന്റെ വില്‍പ്പന നടക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ഓഫറുകളായി ആദ്യ വില്‍പ്പനയില്‍ വാങ്ങുന്നവര്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. ഫോണ്‍ പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 3,599 രൂപ വിലയുള്ള നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റ് ലഭിക്കും. നോക്കിയ എക്‌സ്ആര്‍20 സ്മാര്‍ട്ട്‌ഫോണിന്റെ പ്രീ-ബുക്കിംഗ് ഒരു വര്‍ഷത്തെ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാനും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു.