Connect with us

meem

മീം കവിയരങ്ങ് ഒക്ടോബർ 22 മുതൽ

പ്രഗൽഭ കവികൾക്ക്  25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മീം അവാർഡ് സമ്മാനിക്കും.

Published

|

Last Updated

കോഴിക്കോട് | മുഹമ്മദ് നബിയെ പ്രമേയമാക്കിയുള്ള മീം കവിയരങ്ങ് നാലാം എഡിഷൻ ഒക്ടോബർ 22, 23 തീയതികളിൽ മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ നടക്കും. പ്രവാചകൻറെ ബാല്യം, യൗവനം, പലായനം, അധ്യാപനങ്ങൾ, സ്വഭാവ വൈശിഷ്ട്യങ്ങൾ, വ്യക്തിജീവിതം തുടങ്ങി തിരു ജീവിതത്തെ പൂർണമായി സ്പർശിക്കുന്ന 100 മലയാളം കവിതകളാണ് കവിയരങ്ങിൽ അവതരിപ്പിക്കുക.

പ്രഗൽഭ കവികൾക്ക്  25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മീം അവാർഡ് സമ്മാനിക്കും. കെ ഇ എൻ കുഞ്ഞഹമ്മദ്, കെ ടി സൂപ്പി, പി എ നാസിമുദ്ദീൻ എന്നിവരാണ് അവാർഡ് ജൂറികൾ. അവാർഡ് ജേതാവിനെ ഒക്ടോബർ 17ന് പ്രഖ്യാപിക്കും. ഈ വർഷം മുതൽ മീം ജൂനിയർ അവാർഡുമുണ്ട്. 5,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിലേക്ക് യുവ കവികളിൽ നിന്നും കവിതകൾ ക്ഷണിച്ചു.

സെപ്റ്റംബർ 30ന് മുമ്പ് meem@markazknowledgecity.com എന്ന മെയിലിലേക്കാണ് രചനകൾ അയക്കേണ്ടത്. സൃഷ്ടികൾ മൗലികവും പ്രസിദ്ധീകരിക്കാത്തതും രണ്ട് പുറത്തിൽ കവിയാത്തതും ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: +91 7736405389.