Connect with us

First Gear

മാരുതി സുസുക്കി ജിംനി അടുത്ത മാസം ഇന്ത്യയിലെത്തും

ജിംനിക്ക് ലോഞ്ചിംഗിന് മുമ്പ് 30,000 ബുക്കിംഗുകള്‍ ലഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതി സുസുക്കിയുടെ നെക്സ ഉല്‍പ്പന്നമായ ജിംനി അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രോങ്സിന് ശേഷം ഈ വര്‍ഷം രാജ്യത്ത് അവതരിപ്പിക്കുന്ന നെക്സ ശ്രേണിയിലെ രണ്ടാമത്തെ മോഡലാണിത്. അടുത്തിടെ ഒരു പരിപാടിയില്‍ ഇരു വാഹനങ്ങളും ഒന്നിച്ചെത്തിയിരുന്നു.

മാരുതി സുസുക്കി ഫ്രോങ്സ് അഞ്ച് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പ്രാരംഭ വില 7.46 ലക്ഷം രൂപയാണ്(എക്‌സ്-ഷോറൂം). ബലേനോ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവറിന് 1.2 ലിറ്റര്‍ എന്‍എ പെട്രോളും 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുമാണ് കരുത്തേകുന്നത്. ഫോങ്‌സ് എസ്യുവി ലിറ്ററിന് 22.89 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു.

ലോഞ്ചിംഗിന് മുമ്പ് 30,000 ബുക്കിംഗുകള്‍ ലഭിച്ച മാരുതി സുസുക്കി ജിംനിക്ക് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമേ ലഭിക്കൂ. ഓള്‍ഗ്രിപ്പ് പ്രോ 4ഃ4 സിസ്റ്റത്തിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ് എന്നിവയുമായി മോട്ടോര്‍ ജോടിയാക്കും.

 

 

 

Latest