Connect with us

First Gear

മാരുതി എസ്-പ്രസ്സോയും ആള്‍ട്ടോയും സിംഗിള്‍ എയര്‍ബാഗ് വേരിയന്റുകള്‍ നിര്‍ത്തലാക്കി

സുരക്ഷാ ഉപകരണങ്ങള്‍ ചേര്‍ത്താല്‍ എല്ലാ കാറുകള്‍ക്കും വില കൂടും.

Published

|

Last Updated

ന്യൂഡല്‍ഹി| എസ്-പ്രസ്സോയുടെയും ആള്‍ട്ടോയുടെയും സിംഗിള്‍ എയര്‍ബാഗ് വേരിയന്റുകള്‍ മാരുതി നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യാനുള്ള സര്‍ക്കാര്‍ ചട്ടം അനുസരിച്ചാണ് കമ്പനിയുടെ ഈ തീരുമാനം. ആള്‍ട്ടോയുടെ എസ്ടിഡി, എസ്ടിഡി (ഒ), എല്‍എക്‌സ്‌ഐ വേരിയന്റുകളും എസ്-പ്രസ്സോയുടെ എസ്ടിഡി, എല്‍എക്‌സ്‌ഐ വേരിയന്റുകളും നിര്‍ത്തലാക്കി.

ഇതുവരെ, ആള്‍ട്ടോയുടെയും എസ്-പ്രസ്സോയുടെയും താഴ്ന്ന വേരിയന്റുകള്‍ക്ക് ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് മാത്രമാണ് മാരുതി വാഗ്ദാനം ചെയ്തിരുന്നത്. എന്നിരുന്നാലും, 7,000 രൂപ പ്രീമിയത്തിന് കോ-പാസഞ്ചര്‍ എയര്‍ബാഗ് ചേര്‍ത്ത ഓപ്ഷണല്‍ (ഒ) വേരിയന്റുകള്‍ ലഭിക്കുമായിരുന്നു. വാഗണ്‍ ആറിലും ഇതേ രീതിയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ സമീപകാല അപ്ഡേറ്റിനൊപ്പം, ഇതിന് ഇരട്ട എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

48പിഎസ് 0.8 ലിറ്റര്‍ എഞ്ചിനും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്ള എന്‍ട്രി ലെവല്‍ മോഡലാണ് മാരുതി ആള്‍ട്ടോ. 5-സ്പീഡ് മാനുവല്‍, എഎംടി ഓപ്ഷനുകളുമായി ജോടിയാക്കിയ 68പിഎസ് 1ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസ്സോയ്ക്ക് ലഭിക്കുന്നത്. രണ്ട് മോഡലുകളും സിഎന്‍ജി വേരിയന്റുകളിലും ലഭ്യമാണ്.

ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു പുതിയ നിയമം കൊണ്ടുവരാന്‍ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഈ നിയമമനുസരിച്ച് കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും സ്റ്റാന്‍ഡേര്‍ഡായി കാറിന് ലഭിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ ചേര്‍ത്താല്‍ എല്ലാ കാറുകള്‍ക്കും വില കൂടും. ആള്‍ട്ടോ പോലുള്ള എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് അധിക കിറ്റിനെ ഉള്‍ക്കൊള്ളാന്‍ ചില ഘടനാപരമായ മാറ്റങ്ങളിലൂടെ കടന്നുപോകേണ്ടതിനാല്‍ വില കുതിച്ചുയര്‍ന്നേക്കാം.

 

Latest