Connect with us

Uae

ഹിജാബ് പിന്‍ ഉപയോഗിച്ച് യു എ ഇ രാഷ്ട്ര പിതാവിന്റെ മനോഹര ചിത്രമൊരുക്കി മലയാളി

35000 ഹിജാബ് പിന്‍ ഉപയോഗിച്ച് ഫോമ് ബോര്‍ഡിലാണ് ശൈഖ് സായിദിന്റെ മനോഹര ചിത്രം അനില്‍ കുമ്പനാട് ഒരുക്കിയത്.

Published

|

Last Updated

അബുദബി ഹിജാബ് പിന്‍ ഉപയോഗിച്ച് യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ന്റെ മനോഹര ചിത്രം ഒരുക്കി പത്തനംതിട്ട സ്വദേശി അനില്‍. അബുദബി മദീന സായിദ് ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്യുന്ന അനില്‍ അന്‍പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് മനോഹര ചിത്രം ഒരുക്കി മാളില്‍ സ്ഥാപിച്ചിട്ടുള്ളത്. പേള്‍ വൈറ്റ്, ഓഫ് വൈറ്റ്, കറുപ്പ് നിറത്തിലുള്ള 35000 ഹിജാബ് പിന്‍ ഉപയോഗിച്ച് ഫോമ് ബോര്‍ഡിലാണ് ശൈഖ് സായിദിന്റെ മനോഹര ചിത്രം അനില്‍ കുമ്പനാട് ഒരുക്കിയത്.

ജോലി കഴിഞ്ഞുള്ള സമയം ഏകദേശം 90 മണിക്കൂര്‍ കൊണ്ടാണ് ചിത്രം നിര്‍മിച്ചത്. അബുദാബി മദീനത് സയ്ദ് ഷൂപ്പിംഗ് സെന്റര്‍ പ്രധാന കവാടത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പാട്ടെഴുതും, മനോഹര ആല്‍ബം നിര്‍മിച്ചും മുന്‍ വര്‍ഷങ്ങളിലും യുഎഇ രാജ്യത്തോടുള്ള സ്‌നേഹവും ആദരവും ഈ കലാകാരന്‍ ദേശീയ ദിനാഘോഷ ഭാഗമായിട്ടുണ്ട്. അബുദാബിയില്‍ സാംസകാരിക രംഗത്ത് സജീവമായ അനില്‍ കുമ്പനാട് കഴിഞ്ഞ 13 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നു.

 

Latest