Connect with us

Kerala

മേജര്‍ രവിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അപലപനീയവും; നിയമ നടപടി സ്വീകരിക്കുമെന്ന് പിണറായി

അപലപിച്ചത് ഇന്നസെന്റ് അന്തരിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ താന്‍ എത്തിയത് 55 വാഹനങ്ങളുടെയും 560 പോലീസിന്റെയും അകമ്പടിയോടെയാണെന്ന പ്രസ്താവനയെ.

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പി നേതാവും മുന്‍ എം പിയുമായ മേജര്‍ രവിയുടെ തനിക്കെതിരായ പ്രസ്താവന അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടന്‍ ഇന്നസെന്റ് അന്തരിച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ താന്‍ എത്തിയത് 55 വാഹനങ്ങളുടെയും 560 പോലീസിന്റെയും അകമ്പടിയോടെയാണെന്ന മേജര്‍ രവിയുടെ പ്രസ്താവനക്കെതിരെയാണ് പിണറായി രംഗത്തെത്തിയത്.

ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ താനെത്തിയപ്പോഴുള്ള യഥാര്‍ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുള്ളതാണ്. അത് പരിശോധിച്ചാല്‍ രവിയുടേത് വ്യാജ നിര്‍മിതിയാണെന്ന് ആര്‍ക്കും മനസ്സിലാവും. അദ്ദേഹത്തെ പോലെ ഒരാള്‍ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപഹാസ്യമാണ്.

ഇതുപോലെ ചില പ്രൊഫൈലുകളില്‍ വ്യാജ വീഡിയോ നിര്‍മിച്ച് ഷെയര്‍ ചെയ്തതായും അറിഞ്ഞിട്ടുണ്ട്. വസ്തുതാ വിരുദ്ധമായി ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

 

Latest