Connect with us

mahindra's ev

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ് യു വി അടുത്ത വര്‍ഷം

നെക്‌സണ്‍ ഇവിക്ക് മഹീന്ദ്രയുടെ എക്‌സ് യു വി 300 എതിരാളിയാകുമെന്നാണ് വാഹനവിപണി കരുതുന്നത്.

Published

|

Last Updated

മുംബൈ | മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ് യു വി അടുത്ത വര്‍ഷം ആദ്യത്തില്‍ വിപണിയിലെത്തും. പൂര്‍ണ ഇലക്ട്രിക് വാഹനമായ എക്‌സ് യു വി 300 ആണ് അടുത്ത വര്‍ഷം പുറത്തിറങ്ങുക. വാഹനത്തിന്റെ നീളം 4.2 മീറ്റര്‍ ആയിരിക്കും.

രാജ്യത്തെ വൈദ്യുത കാര്‍ വിപണി നിലവില്‍ ടാറ്റ മോട്ടോഴ്‌സ് ആണ് അടക്കിവാഴുന്നത്. ടാറ്റയുടെ നെക്‌സണ്‍ ഇ വിക്ക് വലിയ ജനപ്രീതിയുമുണ്ട്. നെക്‌സണ്‍ ഇവിക്ക് മഹീന്ദ്രയുടെ എക്‌സ് യു വി 300 എതിരാളിയാകുമെന്നാണ് വാഹനവിപണി കരുതുന്നത്.

13 ലക്ഷത്തിന് മുകളിലായിരിക്കും വില. വിപണിയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമാകുന്നത് ഉപഭോക്താക്കള്‍ക്കും ഗുണപ്രദമാണ്. ഫോക്‌സ് വാഗന്റെ മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് (മെബ്) ഘടകങ്ങളാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്.

Latest