Connect with us

sfi&ksu fight

മഹാരാജാസ് കോളജിലെ ബാനര്‍ പോര് തുടരുന്നു

കെ എസ് യുവിന്റെ ബാനര്‍ മറച്ച് എസ് എഫ് ഐയുടെ പുതിയ ബാനര്‍

Published

|

Last Updated

കൊച്ചി |  മഹാരാജാസ് കോളജ് കവാടത്തിലെ എസ് എഫ് ഐ- കെ എസ് യു ബാനര്‍ യുദ്ധം തുടരുന്നു. ഹൈബി ഈ ഡന്‍ എം പിയുടെ പ്രസ്താവനക്കെതിരെ ആദ്യം എസ് എഫ് ഐയാണ് ബാനര്‍ കെട്ടയിത്. ഇതിന് മുകളിലായി പിന്നീട് കെ എസ് യു മറുപടി ബനര്‍ ഉയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ കെ എസ് യുവിന്റെ ബാനര്‍ മറച്ച് എസ് എഫ് ഐ പുതിയ ബാനര്‍ കെട്ടിയിരിക്കുകയാണ്.

എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എം പി ലോക്സഭയില്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന്റെ തുടക്കം. ഇതില്‍ പ്രതിഷേധിച്ചാണ് ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ എസ്എഫ് ഐ ഉയര്‍ത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതോടെ ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’ എന്നെഴുതിയ മറുപടി ബാനര്‍ കെ എസ് യു ഉയര്‍ത്തി. ഈ ബാനര്‍ ഒട്ടുകാണാത്ത രൂപത്തില്‍ മറച്ചാണ് ‘ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എന്നെഴുതിയ ബാനര്‍ എസ് എഫ് ഐ സ്ഥാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു പ്രവര്‍ത്തകക്ക് മര്‍ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി പാര്‍ലിമെന്റില്‍ എസ് എഫ് ഐയെ നിരോധിക്കണമെന്ന് പറഞ്ഞത്. ഇതിന് മറുപടി നല്‍കിയ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന് മറുപടി നല്‍കുകയായിരുന്നു.