Connect with us

hajj 2022

മഅ്ദിന്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ഞായറാഴ്ച

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം മഅ്ദിന്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ഞായറാഴ്ച രാവിലെ എട്ടിന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനാണിത്.  സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ പി പി മുജീബുർറഹ്മാന്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. സൈതലവി സഅദി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, ബദ്‌റുദ്ദീന്‍ കോഡൂര്‍ സംബന്ധിക്കും.

ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മുതല്‍ 4 വരെയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം മഅ്ദിന്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. വിവരങ്ങള്‍ക്ക് 9633396001, 9895777134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.