Connect with us

ramasan programs

കര്‍മ ശാസ്ത്ര സംശയ നിവാരണത്തിന് മഅ്ദിന്‍ ഫിഖ്ഹ് ഹെല്‍പ് ഡെസ്‌ക്

സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന വനിതാ വിജ്ഞാന വേദിക്കും ചരിത്ര പഠനത്തിനും തിങ്കളാഴ്ച തുടക്കം കുറിക്കും.

Published

|

Last Updated

മലപ്പുറം | മഅദിന്‍ റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി കര്‍മശാസ്ത്ര സംശയ നിവാരണത്തിന് ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. മഅദിന്‍ ഗ്രാൻഡ് മസ്ജിദ് കേന്ദ്രമായി പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന നൂതന സംരംഭമാണ് മഅ്ദിന്‍ ഫിഖ്ഹ് ഹെല്‍പ് ഡെസ്‌ക്. പണ്ഡിതരായ ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അബ്ദുല്ല അമാനി പെരുമുഖം, അഹ്മദ് കാമില്‍ സഖാഫി മമ്പീതി, ഉവൈസ് അദനി വെട്ടുപാറ, മാജിദ് അബ്ദുല്ല അദനി നേതൃത്വം നല്‍കും. കര്‍മശാസ്ത്ര സംശയങ്ങള്‍ 9656424078 നമ്പറിലേക്ക് പേരും അഡ്രസ്സും ചേര്‍ത്ത് ടൈപ്പ് ചെയ്ത് അയക്കുക. 24 മണിക്കൂറിനുള്ളില്‍ ഉത്തരം ലഭിക്കും.

സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന വനിതാ വിജ്ഞാന വേദിക്കും ചരിത്ര പഠനത്തിനും തിങ്കളാഴ്ച തുടക്കം കുറിക്കും. നല്ല രാജ്യത്തിന് ഉത്തമ കുടുംബം എന്ന പ്രമേയത്തില്‍ നടക്കുന്ന വനിതാ വിജ്ഞാന വേദി രാവിലെ 10 ന് ആരംഭിച്ച് 12.30 വരെയുണ്ടാകും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും. ഏപ്രില്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.

ഉച്ചക്ക് ഒന്നിന് മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ ചരിത്ര പഠനം നടക്കും. സൂഫീ ലോകത്തെ കുലപതികള്‍ എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ക്ലാസെടുക്കും. റമളാന്‍ 30 വരെ നടക്കുന്ന ചരിത്ര പഠനത്തെ അധികരിച്ച് വിജ്ഞാന പരീക്ഷയും സംഘടിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ സംഘടിപ്പിക്കുന്ന കര്‍മ ശാസ്ത്ര പഠനത്തിന് തുടക്കമായി. സമസ്ത ജില്ലാ സെക്രട്ടറിയും മഅദിന്‍ കുല്ലിയ്യ കര്‍മശാസ്ത്ര വിഭാഗം തലവനുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കി. യാത്രക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസമേകുന്ന ഇഫ്ത്വാര്‍ സംഗമത്തിനും തുടക്കമായി.

Latest