Connect with us

Malappuram

മഅ്ദിന്‍ ദഅ്‌വാ കോളജ് പ്രവേശന പരീക്ഷ നാളെ

പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വിവിധ ദഅ്‌വാ കോളജിലേക്കുള്ള പ്രവേശന പരീക്ഷ നാളെ (വ്യാഴം) രാവിലെ എട്ടിന് സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കും. പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. മതപരമായി മുത്വവ്വല്‍ ബിരുദവും പി ജി വരെയുള്ള ഭൗതിക പഠനവുമാണ് കോഴ്സിലുണ്ടാവുക. തീര്‍ത്തും സൗജന്യമായി നടക്കുന്ന കോഴ്സില്‍ ഫോറിന്‍ ഭാഷാ പഠനം, ലൈഫ് സ്‌കില്‍ ഡവലപ്മെന്റ്, പ്രസംഗ എഴുത്ത് പരിശീലനം തുടങ്ങിയവയുമുണ്ടാകും.

പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് വൈകുന്നേരം ആറ് മണിക്ക് മുമ്പായി www.madin.edu.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ പ്രിന്റഡ് കോപ്പിയുമായി നാളെ രാവിലെ 7.30 ന് രക്ഷിതാക്കളോടൊപ്പം മഅ്ദിന്‍ കാമ്പസില്‍ എത്തിച്ചേരണമെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. വിവരങ്ങള്‍ക്ക് 9645338343, 9633677722.