Connect with us

Malappuram

പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് മഅ്ദിന്‍ ജി സി സി ഫാമിലി റിട്രീറ്റ് സമാപിച്ചു

ഗള്‍ഫ് സെക്ടറുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഭീമമായ തുക ചെലവഴിക്കേണ്ട ഗതികേടിലാണ് പ്രവാസി സമൂഹമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ജി സി സിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ ജി സി സി ഫാമിലി റിട്രീറ്റിന് പ്രൗഢ സമാപനം. ഒരു പകല്‍ നീണ്ടുനിന്ന പരിപാടി മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തി.

ഗള്‍ഫ് സെക്ടറുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഭീമമായ തുക ചെലവഴിക്കേണ്ട ഗതികേടിലാണ് പ്രവാസി സമൂഹമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനും വളരെ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജാഗ്രത കാണിക്കണം. കൊവിഡ് കാലത്തും മറ്റും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയാറാക്കണം. കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ പുറപ്പെടുന്നതിന് സാഹചര്യമൊരുക്കണമെന്നും സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഫുജൈറയിലെ മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐ സി എഫ് അടക്കമുള്ള സംഘടനകളെ അഭിനന്ദിച്ചു.

പാരന്റിംഗ് ഗൈഡന്‍സ്, കരിയര്‍ ഓറിയന്റേഷന്‍, റാപോ വിത്ത് റോബോ, എ ഐ എക്സ്പീരിയന്‍സ്, നസ്വീഹത്ത്, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, ഉമര്‍ മേല്‍മുറി, ശക്കീര്‍ സഖാഫി കോട്ടുമല, മുസ്തഫ ദാരിമി കടാംകോട്, എ കെ കട്ടിപ്പാറ, ഉസ്മാന്‍ സഖാഫി തിരുവത്ര, അബൂബക്കര്‍ ലത്വീഫി ബഹ്റൈന്‍, ഹമീദ് പരപ്പ, ബഷീര്‍ ഹാജി ഉള്ളണം, അബ്ദുല്‍ കരീം ഹാജി മേമുണ്ട, ഹമീദ് കാരാട്, അബ്ദുല്‍ കരീം ഹാജി കാലടി, ഏനി ഹാജി ബുറൈദ, അലവി ഹാജി കുവൈത്ത്, ഡോ. നാസര്‍ വാണിയമ്പലം, സഈദ് ഊരകം പ്രസംഗിച്ചു.

 

Latest