Connect with us

lulu fresh market

ലുലു ഫ്രഷ്‌ മാർക്കറ്റ് അബുദാബി അൽ റാഹയിൽ പ്രവർത്തനമാരംഭിച്ചു

അബുദബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ അൽ റാഹ ബീച്ച് ബൗൾവാഡിലാണ് എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

Published

|

Last Updated

അബുദബി | ലുലു ഗ്രൂപ്പിൻ്റെ എക്സ്പ്രസ്സ് ഫ്രഷ് മാർക്കറ്റ് അബുദബിയിൽ ഉദ്ഘാടനം ചെയ്തു. അൽ റാഹ ബീച്ചിലെ ഒലീവ് ടവറിലാണ് പ്രവർത്തനമാരംഭിച്ചത്. അബുദബി ചേംബർ വൈസ് ചെയർമാൻ ഡോ.അലി ബിൻ ഹർമാൽ അൽ ദാഹിരി  ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സന്നിഹിതനായിരുന്നു.

അബുദബി നഗരത്തിൻ്റെ പ്രാന്തപ്രദേശമായ അൽ റാഹ ബീച്ച് ബൗൾവാഡിലാണ് എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. 20,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഉല്പന്നങ്ങൾ, പഴം പച്ചക്കറികൾ, ബേക്കറി ഉൾപ്പെടെ നിത്യജീവിതത്തിൻ്റെ ഭാഗമായവ മിതമായ വിലയിൽ ലഭിക്കും. ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല, സി ഒ ഒ സലീം വി ഐ, ലുലു അബുദബി ഡയറക്ടർ അബുബക്കർ സന്നിഹിതരായിരുന്നു.
---- facebook comment plugin here -----

Latest