bomb
കണ്ണൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി
എട്ട് ബോംബുകളാണ് കണ്ടെത്തിയത്.

കണ്ണൂർ | കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ പോലീസ് കണ്ടെത്തി. കണ്ണവത്ത് ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ എട്ട് ബോംബുകളാണ് കണ്ടെത്തിയത്. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.
പോലീസ് ഇവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധന കർശനമാക്കി.
കണ്ണൂരിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി പോലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
---- facebook comment plugin here -----