Connect with us

imran khan@media

ജീവന്‍ അപകടത്തില്‍; എങ്കിലും ഭയമില്ല- ഇമ്രാന്‍ ഖാന്‍

സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാന് വേണ്ടി പൊരുതും

Published

|

Last Updated

ഇസ്ലാമാബാദ് |  തന്റെയും ഭാര്യയുടേയും ജീവന്‍ അപകടത്തിലാണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി പുറത്താക്കല്‍ ഭീഷണി നേരിടുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എന്നാല്‍, തനിക്കൊരു ഭയവുമില്ല. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ സൂപ്പര്‍ പവറായ സൈന്യം തനിക്ക് ഓപ്ഷനുകള്‍ തന്നു. അവിശ്വാസ വോട്ടെടുപ്പ്് നേരിടുക, നേരത്തെയുള്ള തിരഞ്ഞെടുപ്പ്, പ്രധാനമന്ത്രി സ്ഥാനം രാജിവെക്കല്‍. ഇതില്‍ നേരത്തെ തിരഞ്ഞെടുപ്പ് എന്നതാണ് നല്ലതെന്ന് കരുതുന്നു. രാജ്യത്തെ ജനങ്ങളോട് തനിക്ക് കേവല ഭൂരിഭക്ഷം നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഇമ്രാന്‍ പറഞ്ഞു.

ഭാര്യയേയും തന്നേയും സ്വഭാവഹത്യ നടത്താനും പ്രതിപക്ഷം ശ്രമിക്കും. പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോടു സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ തനിക്ക് ഇതിനെക്കുറിച്ച് അറിയാം. ചില പ്രതിപക്ഷ നേതാക്കള്‍ എംബസികള്‍ സന്ദര്‍ശിക്കുന്നതായി തനിക്ക് റിപ്പോര്‍ട്ടുകള്‍ കിട്ടിയിരുന്നെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest