Connect with us

National

നേതൃപ്രതിസന്ധി; മന്ത്രിമാരുടെ യോഗം വിളിച്ച് ഗെഹ്ലോട്ട്

മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം.

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനില്‍ മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നേതൃപ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗം. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ വിമത പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ അശോക് ഗെഹ്ലോട്ട് മാപ്പ് ചോദിച്ചിരുന്നു. കോണ്‍ഗ്രസ് ലജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിനായി രാജസ്ഥാനിലെത്തി അപമാനിതനായ കേന്ദ്ര നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് ഗെഹ്ലോട്ട് മാപ്പ് പറഞ്ഞത്.

കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ യോഗം വിളിച്ച ശേഷം അതില്‍ പങ്കെടുക്കാതെ സമാന്തരയോഗം നടത്തിയത് തെറ്റായിപ്പോയെന്നും അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നുമാണ് ഗെഹ്ലോട്ട് പറഞ്ഞത്.

 

---- facebook comment plugin here -----

Latest