Techno
ലാവ അഗ്‌നി 2 5ജിയുടെ വില്‍പ്പന ആരംഭിച്ചു
ആമസോണിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. ആദ്യ വില്‍പ്പനയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഓഫറുകളുമുണ്ട്.

ന്യൂഡല്‍ഹി| ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ ലാവയുടെ ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഫോണിന്റെ വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. 20,000 രൂപയാണ് ഡിവൈസിന്റെ വില. ഇന്നലെ രാവിലെയാണ് വില്‍പ്പന ആരംഭിച്ചത്. ആമസോണിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. ആദ്യ വില്‍പ്പനയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഓഫറുകളുമുണ്ട്.
സ്മാര്‍ട്ട്‌ഫോണില്‍ മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്സെറ്റ്, എഫ്എച്ച്ഡി+ ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് 13 ഒഎസ്, 50 എംപി കാമറയുള്ള ക്വാഡ് കാമറ സെറ്റപ്പ്, 66ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള വലിയ ബാറ്ററി എന്നിവയാണുള്ളത്. ആന്‍ഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍-ഡിസ്‌പ്ലെ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായിട്ടാണ് ഫോണ്‍ വരുന്നത്.
8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് ലാവ അഗ്‌നി 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുക. ഈ ഡിവൈസിന് 21,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബേങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് നല്‍കുന്നു. ഈ ഡിസ്‌കൗണ്ട് ലഭിക്കുന്നതോടെ ഫോണിന്റെ വില 19,999 രൂപയാകും.