Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ച് കിലോ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയില്‍

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് കിലോ ഹെറോയിനുമായി വിദേശ യുവതിയെ പിടികൂടി. രാവിലെ നടത്തിയ പരിശോധനയിലാണ് ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന് ഹെറോയിന്‍ പിടിച്ചെടുത്തത്. യുവതിയെ ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട് ഡി ആര്‍ ഐക്ക് കൈമാറി.

അന്താരാഷ്ട്ര വിപണിയില്‍ വന്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വന്‍ മയക്കുമരുന്ന വേട്ട. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്.

Latest