Connect with us

LANDSLIDE

കോട്ടയത്ത് ഉരുൾപൊട്ടൽ; വീട് തകർന്നു, ആളപായമില്ല

അപകട സമയത്ത് വീട്ടിൽ ആറ് പേരുണ്ടായിരുന്നു.

Published

|

Last Updated

കോട്ടയം | ഭരണങ്ങാനം കടനാട് പഞ്ചായത്ത് അതിർത്തിയായ കയ്യൂർ നാടുകാണിയിൽ ഇന്നലെ രാത്രിയിലെ കനത്തമഴയിൽ ഉരുൾപൊട്ടലുണ്ടായി. സംഭവത്തിൽ വീട് തകർന്നു. അപകട സമയത്ത് വീട്ടിൽ ആറ് പേരുണ്ടായിരുന്നു. എന്നാൽ ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, വീടിൻ്റെ അടുക്കളയടക്കം തകർന്നിട്ടുണ്ട്.

സംഭവ സ്ഥലം കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി എം പി സന്ദർശിച്ചു. താഹസീൽദാർ എസ് ശ്രീജിത്തിനെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു . നാശനഷ്ടം വന്ന വീടുകൾക്ക് അടിയന്തരമായ ധനസഹായം അനുവദിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.