Connect with us

Kerala

പാര്‍ട്ടി പറഞ്ഞാല്‍ മാത്രം കെ വി തോമസിനെ സന്ദര്‍ശിക്കും: ഉമ തോമസ്

പാര്‍ട്ടി പറയുന്നത് അക്ഷരം പ്രതി അനുസരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

Published

|

Last Updated

കൊച്ചി | കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ) കെ വി തോമസിനെ പാര്‍ട്ടി പറഞ്ഞാല്‍ മാത്രം സന്ദര്‍ശിക്കുമെന്ന് തൃക്കാക്കരയിലെ സ്ഥാനാര്‍ഥി ഉമ.  പാര്‍ട്ടി പറയുന്നത് അക്ഷരം പ്രതി അനുസരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

അതേസയമം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന ആരോപണം സംബന്ധിച്ച് എന്തെങ്കിലും പറയാനില്ലെന്ന് ഉമ തോമസ് ചോദ്യങ്ങളോട് പ്രതികരിച്ചു. മത്സരത്തെ ആ രീതിയില്‍ നോക്കി കാണാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.

അതേസമയം സിപിഎം സ്ഥാനാര്‍ഥി ഡോ. ജോ ജോസഫാണ്് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെയാണ്് ഉമ തോമസിന്റെ പ്രതികരണം.