Connect with us

Kuwait

കുവൈത്ത് മന്ത്രിസഭ അമീറിന് രാജി സമര്‍പ്പിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് മന്ത്രിസഭ വീണ്ടും അമീറിന് രാജി സമര്‍പ്പിച്ചു. ഇന്ന് അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭാ യോഗ ശേഷം അല്‍പ സമയം മുമ്പാണ് പ്രധാന മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനു രാജി സമര്‍പ്പിച്ചത്. ഓരോ മന്ത്രിമാരില്‍ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു എന്നാണ് വിവരം.

2020 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഇത് രണ്ടാം തവണയാണ് ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവക്കുന്നത്.