Connect with us

Kerala

കുറുക്കന്‍ മൂലയില്‍ കടുവക്കായുള്ള തിരച്ചിലിന് കുങ്കി ആനകളും

Published

|

Last Updated

മാനന്തവാടി | വയനാട് മാനന്തവാടിയിലെ കുറുക്കന്‍ മൂലയില്‍ കടുവക്കായുള്ള തിരച്ചിലിന് കുങ്കി ആനകളും. പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് തിരച്ചിലിന് ഏര്‍പ്പെടുത്തുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കും. കടുവയെ മയക്കുവെടിവയ്ക്കാന്‍ വെറ്ററിനറി സര്‍ജന്റെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രാവിലെ പാല്‍ അളക്കുന്ന സമയത്തും കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും പോലീസിന്റെയും വനം വകുപ്പിന്റെയും പ്രത്യേക സ്‌ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനും സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.  രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ഇവിടുത്തെ ജനവാസ മേഖലയിലിറങ്ങിയ കടുവ പടമല കുരുത്തോല സുനി എന്നയാളുടെ ഒരു ആടിനെ പിടിച്ചു. ഇതോടെ കടുവ കൊന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം 15 ആയി. പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലാണ് കടുവ വീണ്ടും ഇറങ്ങിയത്. ഇതോടെ പയ്യംന്പള്ളി കുറുക്കന്‍മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലായി.

Latest