Connect with us

Kerala

കെ എസ് ആര്‍ ടി സി; ഇന്ധന വില വര്‍ധിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിക്കുള്ള ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രതിസന്ധിയെയാണ് കെ എസ് ആര്‍ ടി സി അഭിമുഖീകരിക്കുന്നതെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. ഡീസല്‍ വില വര്‍ധിപ്പിച്ചതിലൂടെ 22 മുതല്‍ 25 കോടി രൂപയുടെ വരെ അധിക ബാധ്യതയുണ്ടാകും.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാലും പ്രതിസന്ധിക്ക് പരിഹാരമാകില്ല. തത്കാലത്തേക്ക് സ്വകാര്യ പമ്പുകളെ ആശ്രയിക്കും. നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

 

Latest