Connect with us

Kerala

കോഴിക്കോട് ടാര്‍ ചെയ്ത റോഡ് വീണ്ടും ടാര്‍ സംഭവം; ഉത്തരവാദികള്‍ എല്ലാം മറുപടി പറയേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

ചീഫ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

Published

|

Last Updated

തൃശൂര്‍  | കോഴിക്കോട് ഒഴുക്കരയില്‍ ടാര്‍ ചെയ്ത റോഡ് വീണ്ടും ടാര്‍ ചെയ്ത സംഭവത്തില്‍ ചീഫ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും അറ്റകുറ്റപ്പണിക്കായി അനുവദിച്ച 225 കോടി അതുപയോഗിക്കേണ്ട സ്ഥലത്തുതന്നെ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി രാത്രിപോലും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുകയാണ്. അതിനിടയിലാണ് ഇത്തരം പ്രവണതകള്‍ തുടരുന്നത്. അത് അനുവദിക്കില്ല. ഉത്തരവാദികളായ എല്ലാവരും മറുപടി പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് കുന്നമംഗലം റോഡിലെ ഒഴുക്കരയിലാണ് വിവാദ സംഭവം. മെഡിക്കല്‍ കോളജ് മുതല്‍ കാരന്തൂര്‍വരെയുള്ള ഭാഗത്തെ റോഡിലെ കുഴി അട്ക്കുന്നതായിരുന്നു ജോലി. എന്നാല്‍ അതിനിടയിലാണ് കുഴിയില്ലാത്ത ഭാഗത്തെ റോഡ് ടാര്‍ ചെയ്തത്. 17 മീറ്റര്‍ ദൂരത്തിലാണ് ടാര്‍ ചെയ്തത്. ഇത് നാട്ടുകാര്‍ തടഞ്ഞതോടെ റോഡിലിട്ട ടാറും മെറ്റലും കരാറുകാര്‍ മാറ്റുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചിരുന്നു

Latest