Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദനമേറ്റ സംഭവം; ആറ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കൂടി പ്രതി ചേര്‍ത്തു

ഡിവൈ എഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അശ്വിന്‍ ഉള്‍പ്പടെ ആറ് പേരെയാണ് ഇപ്പോള്‍ കേസില്‍ പ്രതിചേര്‍ത്തത്.

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കേസില്‍ ആറ് ഡിവൈ എഫ് ഐ പ്രവര്‍ത്തകരെ കൂടി പ്രതിചേര്‍ത്തു. ഡിവൈ എഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അശ്വിന്‍ ഉള്‍പ്പടെ ആറ് പേരെയാണ് ഇപ്പോള്‍ കേസില്‍ പ്രതിചേര്‍ത്തത്.

അശ്വിന്‍, സജില്‍ മഠത്തില്‍, രാജേഷ്, നിഖില്‍, ഷബീര്‍, ജിതിന്‍ രാജ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണിനെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ഇതുവരെ ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് പ്രതിചേര്‍ത്തത്.

സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. സുരക്ഷാ ജീവനക്കാരില്‍ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.