Connect with us

Kerala

കോട്ടയത്ത് മാതാവും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മരണകാരണം വ്യക്തമല്ല

Published

|

Last Updated

കോട്ടയം |  കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയോടെ ഇളയ മകന്‍ മധുവാണ് രാജമ്മയെ അനക്കമില്ലാതെ കണ്ടത്. തുടര്‍ന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തും.

 

Latest