National
ഐപിഎല്ലില്‍ രണ്ടാം മത്സരത്തിലും കോലിക്ക് സെഞ്ച്വറി
ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോലി മാറി.

ബെംഗളുരു | ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലിക്ക് സെഞ്ചുറി. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി കോലി മാറി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 60 പന്തില്‍ നിന്നാണ് കോലി നൂറ് തികച്ചത്. നിലവില്‍ 19.1 ഓവറില്‍ 183/5 എന്ന നിലയിലാണ് കോലി ക്രീസില്‍.
198 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിരുന്നു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ വിരാട് കോലിയും ഡുപ്ലെസിയും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----