Connect with us

loka kerala sabha

'ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും': യൂസഫലിക്കെതിരെ കെ എം ഷാജി

മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു ഡി എഫിനെയും പഠിപ്പിക്കാന്‍ വരേണ്ട

Published

|

Last Updated

മനാമ | ലോക കേരള സഭ ബഹിഷ്‌ക്കരിച്ച യു ഡി എഫ് നടപടിയെ എതിര്‍ത്ത പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ കടുത്ത വിമര്‍ശനവുമായി ലീഗ് നേതാവ് കെ എം ഷാജി. പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടില്‍പ്പോയി മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു ഡി എഫിനെയും പഠിപ്പിക്കാന്‍ വരേണ്ടെന്ന് ഷാജി പറഞ്ഞു. ബഹ്‌റൈനില്‍വെച്ചായിരുന്നു യൂസഫലിയുടെ പേര് എടുത്ത് പറയാതെയുള്ള ഷാജിയുടെ വിമര്‍ശം. ഏതൊക്കെ പരിപാടിയില്‍ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് നയവും നിലപാടുമുണ്ട്. അത് ഏതെങ്കിലും മുതലാളിയുടെ വീട്ടില്‍പ്പോയി ചീട്ട് കീറിയിട്ടല്ല തീരുമാനിക്കുന്നത്.

യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ നിങ്ങള്‍ക്ക് ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. തിരുമ്മിക്കോ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും.

ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യുമെന്നും ഷാജി പറഞ്ഞു.

 

 

Latest