Connect with us

National

ഖാര്‍ഗെയും മത്സരിച്ചേക്കും; തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണയേറുന്നു

എം കെ രാഘവന്‍, കെ എസ് ശബരീനാഥന്‍, കെ സി അബു എന്നിവര്‍ തരൂരിനെ പിന്തുണച്ച് പത്രികയില്‍ ഒപ്പുവച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിച്ചേക്കും. ഖാര്‍ഗെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

മത്സര രംഗത്തുള്ള ശശി തരൂരിന് കേരളത്തില്‍ നിന്ന് പിന്തുണയേറിയിട്ടുണ്ട്. എം കെ രാഘവന്‍, കെ എസ് ശബരീനാഥന്‍, കെ സി അബു എന്നിവര്‍ പത്രികയില്‍ ഒപ്പുവച്ചിട്ടുണ്ട്. 15 പേരാണ് കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണച്ച് പത്രികയില്‍ ഒപ്പുവച്ചിട്ടുള്ളത്.