Connect with us

Malappuram

ഖലീല്‍ തങ്ങളുടെ 'സ്‌നേഹ കുടുംബം' പ്രകാശനം ചെയ്തു

കായിക മന്ത്രി വി അബ്ദുർറഹ്മാന്‍, ഉബൈദുല്ല എം എല്‍ എ എന്നിവര്‍ ചേന്നാണ് പ്രകാശനം ചെയ്തത്.

Published

|

Last Updated

മലപ്പുറം | കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ  സ്‌നേഹ കുടുംബം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവില്‍ പ്രകാശനം ചെയ്തു. കായിക മന്ത്രി വി അബ്ദുർറഹ്മാന്‍, ഉബൈദുല്ല എം എല്‍ എ എന്നിവര്‍ ചേന്നാണ് പ്രകാശനം ചെയ്തത്. പുസ്തക മേള ചൊവ്വാഴ്ച വരെ നീണ്ടു നില്‍ക്കും.

ലോക്ഡൗണ്‍ കാലത്ത്  ഖലീലുല്‍ ബുഖാരി തങ്ങള്‍ ഓണ്‍ലൈനിലൂടെ നടത്തിയ നൂറോളം എപ്പിസോഡുകളുള്ള സ്‌നേഹ കുടുംബം പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള പുസ്തകമാണിത്. സന്തോഷം നിറഞ്ഞ കുടുംബം സാധ്യമാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളും അനുഭവ പാഠനങ്ങളുമാണ്  ഉറവ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

ചടങ്ങില്‍  സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാറലി സഖാഫി, നൗഫല്‍ കോഡൂര്‍ , സൈതലവി കോയ,  ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ സംബന്ധിച്ചു.

Latest