Connect with us

Kasargod

ഖലീഫ ഉദിനൂരിന് ശ്രേഷ്ഠമാനവ് സേവാ ദേശീയ പുരസ്കാരം

കോവിഡ് കാലം മുതൽ 11000ൽ പരം കുടുംബങ്ങൾക്ക് മരുന്നും ഹോസ്പിറ്റൽ സേവനങ്ങളും രക്തദാനസേവനങ്ങളും എത്തിച്ച് നൽകിയതിനാണ് പുരസ്കാരം.

Published

|

Last Updated

കാസർഗോഡ് | മാനുഷിക മൂല്യങ്ങൾ നിലനിർത്തി വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്കുള്ള ദേശീയ മനുഷ്യാവകാശ വെൽഫെയർ ഫോറത്തിൻ്റെ പുരസ്കാരമായ ശ്രേഷ്ഠമാനവ് സേവാ പുരസ്കാരത്തിന് കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ പോലീസുകാരനായ ഖലീഫ ഉദിനൂർ അർഹനായി. കോവിഡ് കാലം മുതൽ 11000ൽ പരം കുടുംബങ്ങൾക്ക് മരുന്നും ഹോസ്പിറ്റൽ സേവനങ്ങളും രക്തദാനസേവനങ്ങളും എത്തിച്ച് നൽകിയതിനാണ് പുരസ്കാരം.

പൊതുജനങ്ങളിൽ നിന്നും, സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അഭിപ്രായങ്ങൾ തേടിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഞായറാഴ്ച എറണാകുളം ഐ എം എ ഹൗസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

വിദേശത്ത് നിന്നും കോവിഡ് കാലത്ത് നിരവധി തവണ മരുന്ന് എത്തിച്ചതിന് കേരള ഡിജിപിയുടെ പ്രശംസ രണ്ട് തവണ നേടിയ ആളാണ് ഖലീഫ ഉദിനൂർ. മന്ത്രിമാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരിൽ നിന്നും നിരവധി തവണ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്.

കാൻസർ രോഗ വിദഗ്ധൻ ഡോ.VP ഗംഗാധരൻ, വാവാ സുരേഷ്, ഉത്തര കേസിലൂടെ ശ്രദ്ധേയനായ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൊല്ലം കൊട്ടാരക്കര SI ആഷിർ കോഹൂർ, കോട്ടയം പാലിയേറ്റീവ് നഴ്സ് ആയ ഷീലാ റാണി, തുടങ്ങിയവരും പുരസ്കാരർഹരാണ്.

ഖലീഫ ഉദിനൂർ 2010ലാണ് പോലീസ് ജോലിയിൽ പ്രവേശിച്ചത്. ഉദിനൂർ സ്വദേശിയാണ്.

Latest