Kerala
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ലംഘിക്കുന്നവര്‍ക്ക് കടുത്ത നടപടി
ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം
തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 52 ദിവസമാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മണ്‍സൂണ്‍ കാലത്തെ ട്രോളിങ് നിരോധനം.
ഈ കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ വിലക്കുണ്ട്. രണ്ട് വള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പെയര്‍ ട്രോളിങും കര്‍ശനമായി നിരോധിച്ചു. ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകള്‍ക്കും തീരത്ത് വിലക്കുണ്ട്.
ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവുണ്ട്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി മീന്‍ പിടിക്കാം. നിരോധനം ലംഘിക്കുന്നവര്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights:
A 52-day trawling ban will be implemented in Kerala from midnight until July 31 to boost fish breeding. Mechanized boats and pair trawling are strictly prohibited, and harbor diesel bunks will remain closed. Traditional fishermen are exempted and permitted to catch surface fish within 12 nautical miles.







