Connect with us

Sivagiri Pilgrimage Navati Celebration

ശ്രീനാരായണ ഗുരു ജനിച്ച കേരളം പുണ്യഭൂമി: പ്രധാനമന്ത്രി

ഗുരു ഹിന്ദുമതത്തെ പരിഷ്‌ക്കരിച്ചു; സാമൂഹിക സമത്വത്തിനായി പോരാടി

Published

|

Last Updated

ന്യൂഡല്‍ഹി | ശ്രീനാരായണ ഗുരു ജനിച്ച കേരളം പുണ്യഭൂമിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരു. വര്‍ക്കല ശിവഗിരി ദക്ഷിണ കാശിയാണെന്നും അദ്ദേഹം പറഞ്ഞു. ശവഗിരി തീര്‍ഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം ഡല്‍ഹിയില്‍ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഗുരു ദര്‍ശനങ്ങള്‍ രാജ്യത്തിന് വഴികാട്ടിയാണ്. ഹിന്ദുമതത്തെ  കാലോചിതമായി പരിഷ്‌ക്കരിച്ച വ്യക്തിയാണ് അദ്ദേഹം. സാമൂഹിക സമത്വത്തിനായി അദ്ദേഹം നിലകൊണ്ടു. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടി. ഒരു ജാതി ഒരുമതം, ഒരു ദൈവം എന്ന ഗുരുവിന്റെ ദര്‍ശനം രാജ്യത്തിന് വഴികാട്ടിയാണ്. കേരളത്തിന്റെ പുരോഗതിക്ക് ശിവഗിരി നേതൃത്വം നല്‍കി. ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണ് ശിവഗിരിക്കുള്ളത്.

ഒരു വര്‍ഷം നീളുന്ന നവതി ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. ബ്രഹ്‌മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു.

 

 

Latest