Connect with us

aap- twenty20

ട്വന്റി20യുമായി സഖ്യം പ്രഖ്യാപിച്ച് കെജ്രിവാള്‍; കേരളത്തിലും സര്‍ക്കാര്‍ രൂപവത്കരിക്കും

പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാണ് കൂട്ടുകെട്ട്.

Published

|

Last Updated

കൊച്ചി | കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി20യുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി (എ എ പി). പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാണ് കൂട്ടുകെട്ട്. എ എ പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആണ് പ്രഖ്യാപനം നടത്തിയത്.

കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടിൽ ചേർന്ന പൊതുസമ്മേളനത്തെ കെജ്രിവാള്‍ അഭിസംബോധന ചെയ്തു. ഡല്‍ഹിയിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഡല്‍ഹിക്ക് പുറമെ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Latest