Connect with us

Organisation

പാരമ്പര്യവും സംസ്കാരവും കാത്ത് സൂക്ഷിക്കുക: കലാലയം വിചാര സദസ്സ്

Published

|

Last Updated

ഖത്വർ | കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ ‘ഹിന്ദുസ്ഥാൻ ഹമാര’ എന്ന ശീർഷകത്തിൽ സെൻട്രലുകളിൽ വിചാരസദസ്സ് സംഘടിപ്പിച്ചു. പുര്‍വ്വീകര്‍ സഹിച്ച ത്യാഗങ്ങളും അവരുടെ പ്രയാസങ്ങളും നാം ഉൾക്കൊണ്ട്‌ ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ ജാഗരൂകരാകണമെന്നും ഭാഷയെയും വേഷത്തെയും,മതകീയ കാഴ്ചപ്പാടിനെയും അതിന്റെ ചിഹ്നങ്ങളെയും അടിസ്ഥാനപ്പെടുത്തി ജനാധിപത്യ സംവിധാനങ്ങൾ രാഷ്ട്രീയ താൽപര്യത്തിന് ഉപയോഗപ്പെടുത്തുകയാണെന്ന് വിചാര സദസ്സ് അഭിപ്രായപ്പെട്ടു.

സമൂഹത്തെ വര്‍ഗീയമായി വിഭജിക്കുന്ന പ്രവണതയാണ് 75 പിന്നിട്ട ഇന്ത്യയിൽ നടമാടുന്നതെന്നും പാരമ്പര്യവും സംസ്‌കാരവും ആസൂത്രിതമായി നീക്കം ചെയ്‌തും ചരിത്രങ്ങളെ ധ്വംസിച്ചും നവ നിര്‍മിതികൾ നടത്തി വിള്ളൽ സൃഷ്ടിക്കാനാണ് ഒരുകൂട്ടം ശ്രമിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.

“47ലെ രാഷ്ട്രീയ ഭാവന, 75 പിന്നിട്ട ഇന്ത്യൻ വിഭാവന ” എന്ന കാമ്പയിന്റെ ഭാഗമായി നടക്കുന്ന ചർച്ചയിൽ അഡ്വ.ബഷീര്‍ കരിയാട്, ഷെഫീർ വാടാനപ്പള്ളി,ഷിഹാബുദ്ധീൻ മരുതത്ത് സംസാരിച്ചു. സക്കീർ ബുഖാരി, സുഹൈൽ ഉമ്മർ,നംഷാദ് പനമ്പാട്, ഉവൈസ് വൈലത്തൂർ, ബഷീർ വടക്കേക്കാട്,റനീബ് അബൂബക്കർ സംബന്ധിച്ചു.