Connect with us

Kerala

കെ ഇ ഇസ്മായിലും സി ദിവാകരനും പാര്‍ട്ടി കൊടിമര ജാഥാ ചടങ്ങ് ബഹിഷ്‌കരിച്ചു; സി പി ഐയില്‍ വിഭാഗീയത രൂക്ഷം

കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ടിയിരുന്ന ഇസ്മായില്‍ എത്താതിരുന്നതിനാല്‍ മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്.

Published

|

Last Updated

തിരുവനന്തപുരം | സി പി ഐയില്‍ വിഭാഗീയത രൂക്ഷം. നെയ്യാറ്റിന്‍കരയിലെ പാര്‍ട്ടി കൊടിമര ജാഥാ ചടങ്ങ് കെ ഇ ഇസ്മായിലും സി ദിവാകരനും ബഹിഷ്‌കരിച്ചു. കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ടിയിരുന്ന ഇസ്മായില്‍ എത്താതിരുന്നതിനാല്‍ മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്. വിഭാഗീയതയുടെ ഭാഗമായാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നതെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് സി ദിവാകരനെന്നത് ആരോപണങ്ങള്‍ക്ക് ദൃഢത വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് നാളെ വൈകിട്ട് തുടക്കമാകാനിരിക്കെയാണ് ആഭ്യന്തര തര്‍ക്കങ്ങള്‍ ശക്തമാകുന്നത്.

 

Latest