Connect with us

Ongoing News

കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വനപാലകയെ കാട്ടാന ആക്രമിച്ചു

ബീറ്റ് ഡ്യൂട്ടിയ്ക്ക് ഇടയിലാണ് സിന്ധുവിനെ കാട്ടാന ആക്രമിച്ചത്.

Published

|

Last Updated

കോന്നി | നടുവത്ത് മൂഴി വനത്തിലെ ആദിച്ചന്‍ പാറയില്‍ വനപാലകയെ കാട്ടാന ആക്രമിച്ചു. . കോന്നി അരുവാപ്പുലം  കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരുക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്.

ഗുരുതര പരുക്കേറ്റ സിന്ധുവിനെ കൂടുതൽ പരിശോധനകൾക്കായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ആദിച്ചന്‍ പാറ മേഖലയില്‍ ബീറ്റ് ഡ്യൂട്ടിയ്ക്ക് ഇടയിലാണ് സിന്ധുവിനെ കാട്ടാന ആക്രമിച്ചത്. സിന്ധുവിന്‍റെ വാരിയെല്ലുകള്‍ക്ക് പരുക്കേറ്റു. കൊക്കാത്തോട്ടില്‍ ഈയടുത്ത് ഒരാളെ കാട്ടാന ചവിട്ടി കൊന്നിരുന്നു .
---- facebook comment plugin here -----

Latest