Connect with us

കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി എന്‍ കെ മുഹമ്മദ് ശാഫി സഅദിക്ക് ഇത് അർഹതയ്ക്കുള്ള അംഗീകാരം. കര്‍ണാടകയിലെ മുസ്ലിം വിദ്യാഭ്യാസ പൊതു രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ശാഫി സഅദി.

മുസ്ലിം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളത്തെ അപേക്ഷിച്ച് വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കര്‍ണാടക. മുസ്ലിം ജനസംഖ്യയില്‍ ചെറിയ ശതമാനം മാത്രമാണ് ്അഭ്യസ്ഥ വിദ്യര്‍. ഇത്തരത്തിലുള്ള ഒരു സംസ്ഥാനത്ത് ശാഫി സഅദി കടന്നുചെന്ന്് നടത്തിയ പരിവര്‍ത്തനം വളരെ വലുതാണ്.

2010ലും 2016ലും കര്‍ണാടക സ്‌റ്റേറ്റ് എസ് എസ് എഫിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം ഉത്തര കര്‍ണാടകയില്‍ എസ് എസ് എഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ ഇഹ്‌സാന്‍ വിദ്യാഭ്യാസ സമുച്ഛയത്തിന്റെ മുഖ്യ സംഘാടകനാണ്. പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഇവിടെയുള്ള സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്. കൂടാതെ, ബെംഗളൂരുവിലെ സഅദിയ്യ ഫേൌണ്ടഷന് കീഴിലെ വിദ്യാഭ്യാസ സമുച്ഛയവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സരംരംഭമാണ്.

വീഡിയോ കാണാം