Connect with us

Kerala

ആര്‍ എസ് എസ് സ്ഥാപകന്റെ പ്രസംഗം ഉള്‍പ്പെടുത്തി കര്‍ണാടക പാഠപുസ്തകം

ഭഗത് സിംഗിന് പുസ്തകത്തില്‍ സ്ഥാനമില്ല

Published

|

Last Updated

ബെംഗളൂരു |  ചരിത്രത്തെ കാവി വത്ക്കരിക്കുന്ന നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ തുടരുന്നു. സംസ്ഥാന സിലബസിലുള്ള പത്താം ക്ലാസ് ് പാഠപുസ്തകത്തില്‍ ആര്‍ എസ് എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തി. എന്നാല്‍ ഭഗത് സിംഗ് അടക്കമുള്ള സ്വാതന്ത്ര്യ സമര പോരാളികളേയും ഇടത് ചിന്താഗതിക്കാരേയും പൂര്‍ണമായും പാഠപുസ്തകങ്ങളില്‍ നിന്ന് ഒവിവാക്കുകയും ചെയ്തു. സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

2022- 2023 അധ്യയന വര്‍ഷത്തേക്കുള്ള പത്താം ക്ലാസ് കന്നഡ ഭാഷാ പാഠപുസ്തകത്തിലാണ് ഹെഡ്‌ഗേവാറിന്റെ പ്രസംഗം. ആരായിരിക്കണം യഥാര്‍ഥ ആദര്‍ശ പുരുഷന്‍ എന്നര്‍ഥം വരുന്ന ‘നിജവാഡ ആദര്‍ശ പുരുഷ യാരബേക്കു’ തലക്കെട്ടിലാണ് ഹെഡ്‌ഗേവാറിന്റെ പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.എഴുത്തുകാരന്‍ രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റിയാണ് ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എഴുത്തുകാരന്‍ രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിലബസില്‍ മാറ്റം വരുത്തിയ പുസ്തകത്തിന്റെ പ്രിന്റിങ്ങ് ആരംഭിച്ചു.
അതേ സമയം ഹിന്ദുത്വ പ്രത്യയശാസ്ത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസം കാവിവത്ക്കരിക്കുകയാണെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും വിവിധ വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.

 

Latest