Connect with us

Kerala

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ കാന്തപുരം സന്ദർശിച്ചു

Published

|

Last Updated

നിലമ്പൂർ | മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെ നിലമ്പൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാർ സന്ദർശിച്ചു. ചികിൽസാനന്തരം വിശ്രമത്തിൽ കഴിയുന്ന അദ്ധേഹത്തിന്റെ സുഖ വിവരാന്വേഷണം നടത്തി.

കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ല കൗൺസിലർ സ്വാദിഖ് കരിമ്പുഴ, ആര്യാടന്റെ മകനും കെ.പി.സി. സി.സെക്രട്ടറിയുമായ ആര്യാടൻ ശൗക്കത്ത് തുടങ്ങിയർ സന്നിഹിതരായിരുന്നു.

---- facebook comment plugin here -----

Latest