Connect with us

Kerala

കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പ്; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിജയാഘോഷം

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ് എഫ് ഐക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിജയാഘോഷം നടത്തി. കൊവിഡ് ബി കാറ്റഗറിയിലാണ് കണ്ണൂര്‍. വലിയ തോതിലുള്ള കൊവിഡ് വ്യാപനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടി പി ആര്‍ നിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഇന്നലെയാണ് ബി കാറ്റഗറിയിലേക്ക് മാറ്റിയത്. ഇതിനിടയിലാണ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് സര്‍വകലാശാല നിശ്ചയിച്ചത്. മാറ്റിവക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും നിരാകരിക്കപ്പെട്ടു.

കലക്ടറുടെ കത്ത് പോലും അവഗണിച്ച സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ജില്ല ബി കാറ്റഗറിയാണ്, തിരഞ്ഞെടുപ്പ് മാറ്റിവക്കണമെന്നായിരുന്നു കലക്ടര്‍ വി സിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. അത് അവഗണിക്കപ്പെട്ടുവെന്ന് മാത്രമല്ല, മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി വിജയാഘോഷവും നടന്നു.

 

 

---- facebook comment plugin here -----

Latest