Connect with us

Kasargod

കണ്ണൂർ യൂണിവേഴ്സിറ്റി സിലബസ് വിവാദം; ന്യായവാദങ്ങൾ ദുർബലം: എസ് എസ് എഫ്

Published

|

Last Updated

കാസർകോട് | ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങൾ എന്താണ് എന്ന് പഠിപ്പിക്കാൻ സാധിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉണ്ടായിരിക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഒരു മാനിഫെസ്റ്റോ ആയി കരുതുന്ന ‘ബെഞ്ച് ഓഫ് തോട്ട്സ്’ പോലെയുള്ള പുസ്തകങ്ങൾ സിലബസിൽ കയറിക്കൂടിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജാഫർ പറഞ്ഞു. എസ് എസ് എഫ് കാസർഗോഡ് ജില്ല സാഹിത്യോത്സവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കണ്ണൂർ സർവകലാശാലയിലെ സിലബസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ചിലർ ഉന്നയിക്കുന്ന ന്യായ വാദങ്ങൾ ബാലിശമാണ്. ഭാവിയിൽ ഇത്തരം പുസ്തകങ്ങൾക്ക് ഒരു സാമൂഹിക പ്രാധാന്യമുണ്ടാകാൻ യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കുന്നത് കാരണമാകും. കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി വത്കരണം ശക്തമായി നടന്നുകൊണ്ടിരിക്കെ നല്ല ജാഗ്രതയോടെയാകണം ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest