Connect with us

air india express

കണ്ണൂർ - അബുദബി എയർ ഇന്ത്യ എക്സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു

യാത്രക്കാരിൽ അമ്മമാരും കുട്ടികളും കൈ കുഞ്ഞുങ്ങളും ഉൾപെടും.

Published

|

Last Updated

അബുദബി | കണ്ണൂർ – അബുദബി എയർ ഇന്ത്യ എക്സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു. മെയ് 16 ന് ഇന്ന് രാവിലെ ഇന്ത്യൻ സമയം 09.45 ന് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് എപ്പോൾ പുറപ്പെടുമെന്ന് അറിയിക്കാതെ വൈകുന്നത്. സാങ്കേതിക തകരാണെന്നാണ് യാത്രക്കാരോട് വിമാനത്താവളത്തിൽ നിന്നും അധികൃതർ വിശദീകരിക്കുന്നതെങ്കിലും എന്താണെന്ന് മാത്രം വ്യക്തമാക്കുന്നില്ല. യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചത് കാരണം ഉച്ചക്ക് 01.15 ന് പുറപ്പെടുമെന്ന്  അവസാനമായി അറിയിച്ചിട്ടുണ്ടെങ്കിലും വീണ്ടും വൈകുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക.

കണ്ണൂർ – കാസർകോട്- കോഴിക്കോട്- വയനാട് ജില്ലകളിലെ ഉൾ ഗ്രാമങ്ങളിൽ നിന്നും അബുദബിയിലേക്ക് യാത്ര ചെയ്യേണ്ടവരാണ് യാത്രക്കാരിൽ അധികവും. യാത്രക്കാരിൽ അമ്മമാരും കുട്ടികളും കൈ കുഞ്ഞുങ്ങളും ഉൾപെടും. അബുദബിയിലെത്തി പടിഞ്ഞാറൻ, കിഴക്കൻ പ്രവിശ്യകളിലേക്ക്  യാത്ര ചെയ്യേണ്ട യാത്രക്കാർ വിമാനം വൈകുംതോറും യാത്ര ചെയ്യാൻ വാഹന സൗകര്യം ലഭിക്കുമോ എന്ന ആശങ്കയിലാണ്. കൈ കുഞ്ഞുള്ള അമ്മമാരും കൈയിലുള്ള ഭക്ഷണം തീർന്നതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിമാനം ഒരു മണിക്കൂർ വൈകിയാൽ പോലും വിമാന കമ്പനികൾ യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ചെയ്ത് നൽകണമെന്നാണ് അന്തരാഷ്ട്ര വ്യോമയാന നിയമമെങ്കിലും എയർ ഇന്ത്യ ഇതൊന്നും പാലിക്കാറില്ല.

വിമാനം വൈകുന്ന വിവരം അറിയിച്ചിരുന്നെന്നാണ് എയർ എക്സ്പ്രസ്സ് അധികൃതർ വിശദീകരിക്കുന്നതെങ്കിലും ഏജൻസി വഴി ടിക്കറ്റ് എടുത്തവർക്ക് വൈകുന്ന വിവരം ഒന്നും ലഭിച്ചില്ല. വിമാനം വൈകുന്ന വിവരം സാധാരണ ഫോൺ ചെയ്ത് അറിയിക്കാറുണ്ടെങ്കിലും ഒരു വിവരം എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെന്ന് ഏജൻസി അധികൃതരും വിശദമാക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസിന് വൈകൽ നിത്യസഭവമാണെങ്കിലും കുറച്ചു കാലങ്ങളായി ഇത് കാണാറില്ല.

---- facebook comment plugin here -----

Latest