Connect with us

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഡി വൈ എഫ് ഐ നേതാവ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നു

കാഫിര്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് റിബേഷ് രാമകൃഷ്ണന്‍ ഡി വൈ എഫ് ഐ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിഞ്ഞിരുന്നു

Published

|

Last Updated

വടകര | ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നടന്ന കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘം ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നു. റിബേഷിന് പുറമെ അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പേജ് അഡ്മിന്‍ മനേഷ്, റെഡ് ബറ്റാലിയന്‍ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ അതുല്‍ എന്നിവരെയാണ് വടകര ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത്.

സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെക്കപ്പെട്ടത് ഇത്തരം ഇടത് അനുകൂല ഗ്രൂപ്പുകളിലാണെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കാഫിര്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് റിബേഷ് രാമകൃഷ്ണന്‍ ഡി വൈ എഫ് ഐ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിഞ്ഞിരുന്നു.

ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റായിരുന്ന അദ്ദേഹം, കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പദവി ഒഴിഞ്ഞത്. ഭാരവാഹിത്വം ഒഴിഞ്ഞെങ്കിലും അദ്ദേഹം ബ്ലോക്ക് കമ്മിറ്റിയംഗമായി തുടരുമെന്നാണ് വ്യക്തമാകുന്നത്.

 

---- facebook comment plugin here -----

Latest