Connect with us

Kerala

ശശി തരൂരിന്റെ പരിപാടിയില്‍ നിന്നു വിട്ടുനിന്ന കെ സുധാകരന്‍ ഓണ്‍ലൈനായി പങ്കെടുത്തേക്കും

പ്രഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍

Published

|

Last Updated

കൊച്ചി | ശശി തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നറിയിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നു വിവരം. കൊച്ചിയില്‍ നാളെ നടക്കുന്ന പ്രഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്നാണ് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നത്. ഓണ്‍ലൈനായി അദ്ദേഹം പങ്കെടുക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയായ ശശി തരൂര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടിയാണ് നാളത്തെ കോണ്‍ക്ലേവ്. രാവിലെ 9.30നാണ് പരിപാടിയുടെ ഉദ്ഘാടനം നടത്തേണ്ടിയിരുന്നത് കെ സുധാകരനായിരുന്നു.

ഈ പരിപാടിയില്‍ മുഖ്യപ്രഭാഷകനായാണ് തരൂര്‍ എത്തുന്നത്. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
കണ്ണൂരില്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ കോണ്‍ക്ലേവിന് എത്തില്ലെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

 

Latest