Connect with us

Qatar World Cup 2022

ക്രൊയേഷ്യക്കെതിരെ ആദ്യ പകുതിയില്‍ ജപ്പാന്‍ മുന്നില്‍

ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാന്‍ മുന്നിട്ടുനില്‍ക്കുന്നത്.

Published

|

Last Updated

ദോഹ | ഖത്വര്‍ ലോകകപ്പിലെ ക്രൊയേഷ്യക്കെതിരായ പ്രിക്വാര്‍ട്ടറിന്റെ ആദ്യ പകുതിയില്‍ ജപ്പാന്‍ മുന്നില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാന്‍ മുന്നിട്ടുനില്‍ക്കുന്നത്. 43ാം മിനുട്ടില്‍ ഡെയ്‌സന്‍ മയിദയാണ് ഗോളടിച്ചത്. കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച ബോള്‍ ഇടങ്കാലനടിയിലൂടെ അദ്ദേഹം ക്രൊയേഷ്യന്‍ ഗോള്‍ പോസ്റ്റ് ഭേദിക്കുകയായിരുന്നു.

ഇരുടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ നിഴലിച്ചു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജപ്പാനായിരുന്നു മുന്നില്‍. കഴിഞ്ഞ റഷ്യൻ ലോകകപ്പിലെ റണ്ണേഴ്സ് അപ്പാണ് ക്രൊയേഷ്യ.

Latest