Connect with us

Kerala

എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം; ഇ ഡി മുമ്പാകെ നാളെ ഹാജരാകില്ലെന്ന് അറിയിച്ച് ഐസക്

കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല, തന്റെ സമ്പാദ്യം സമൂഹത്തിനു മുമ്പിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബി വിഷയത്തില്‍ ചോദ്യം ചെയ്യലിന് വിധേയനാകാനായി മുന്‍ മന്ത്രി ടി എം തോമസ് ഐസക് ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല. നാളെ ഹാജരാകാനാകില്ലെന്ന് ഐസക് രേഖാമൂലം ഇ ഡിക്ക് മറുപടി നല്‍കി. എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു.

കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല, തന്റെ സമ്പാദ്യം സമൂഹത്തിനു മുമ്പിലുണ്ട്. ഇ മെയില്‍ വഴിയാണ് ഐസക് മറുപടി നല്‍കിയത്.

---- facebook comment plugin here -----

Latest